മഞ്ഞ

വില്ലേജാപ്പീസിലെല്ലാം മഞ്ഞ.
ചുവരുകളുടെ ചായം മഞ്ഞ.
അവയിലെ മാറാല മഞ്ഞ.
ബോര്‍ഡുകളുടെ നിറം മഞ്ഞ.
അടരുകളായി അവിടവിടെയിരിക്കുന്ന
തുറക്കാത്ത മുദ്രപത്രങ്ങളിലെ പൊടിയും മഞ്ഞ.
അവിടത്തെ ഏമാന്മാരുടേയും
ഏമാനത്തിമാരുടേയും
കൈകളിലും കഴുത്തുകളിലും
കൈക്കൂലിയില്‍ പണിഞ്ഞ
തിളങ്ങുന്ന ലോഹമഞ്ഞ.
അവര്‍ നിവര്‍ത്തി വായിക്കുന്ന
സായാഹ്നപത്രങ്ങളുടെ നാറുന്ന മഞ്ഞ.
നിത്യം കയറിയിറങ്ങുന്ന പാവത്തിന്റെ
വീണ്ടും വീണ്ടും അലക്കിയുടുത്ത
വെള്ളമുണ്ടിന്റെ മഞ്ഞ.
അവന്‍ കൊണ്ടുവരുന്ന പഴകിയ നിവേദനക്കടലാസിന്റേയും
അവന്റെ അണഞ്ഞു പോയ വിശ്വാസത്തിന്റെയും
പ്രതീക്ഷയുടേയും
നിരാശാമഞ്ഞ.

3അഭിപ്രായങ്ങള്‍

Filed under ഗദ്യകവിത

3 Responses to മഞ്ഞ

  1. SWATHI P NAIR

    nice theme ….expressed in simple words..:) keep writing !!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )